കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഫാമിലി എന്റർട്ടയിനറായി മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ്

Advertisement

മമ്മൂട്ടിയെ നായകനാക്കി സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. തിരകഥാകൃത്തായി മലയാള സിനിമയിൽ ഒരുപിടി നല്ല തിരക്കഥകൾ സമ്മാനിച്ച സേതുവിന്റെ സംവിധാന സംരഭത്തിനായി ഏറെ പ്രതീക്ഷയോടെ ഓരോ മലയാളികളും കാത്തിരുന്നത്. വമ്പൻ റിലീസോട് കൂടി പ്രദർശനത്തിനെത്തിയ ചിത്രം ഒരു ഫാമിലി എന്റർട്ടയിനരായിട്ടാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്.

കുട്ടനാടിന്റെ പഞ്ചാത്തലത്തിൽ ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. യുവാക്കൾക്ക് ഏറെ പ്രിയങ്കരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. താരത്തിന്റെ സ്ക്രീൻ പ്രെസെൻസ് തന്നെയായിരുന്നു ചിത്രത്തിന് മുതൽകൂട്ട്. കണ്ടു മടുത്ത കഥാസന്ദർഭങ്ങൾ ചിത്രത്തിന്റെ ഒഴുക്കിനെ സാരമായി ബാധിച്ചു എന്ന് തന്നെ വിശേഷിപ്പിക്കാം, പുതുമയാർന്ന അവതരണം കൊണ്ടുവരാൻ ശ്രമിച്ച സംവിധായകൻ ഒരുപരിധി വരെ മാത്രമേ വിജയിച്ചിട്ടുള്ളൂ. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള രംഗങ്ങൾ ചിത്രത്തിന് ഏറെ ആശ്വാസകരമായിരുന്നു. ഉടനീളം ഹാസ്യ രംഗങ്ങൾക്ക് പ്രാധാന്യം നല്കിയതുകൊണ്ട് മാത്രം ബോറടിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചു ഇരുത്തുന്നു. ഒരു പറ്റം യുവനടന്മാരെ ഒരുമിച്ചു ഒരു സ്ക്രീനിയിൽ കാണാൻ സാധിച്ചു എന്നതും വ്യത്യസ്ത നിറഞ്ഞ ഒന്ന് തന്നെയാണ്.

Advertisement

വർഷങ്ങളായി മലയാളികൾ കണ്ട് ശീലിച്ച കഥ തന്നെയാണ് സംവിധായകൻ ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്റെ തിരക്കഥ ശരാശരി നിലവാരം മാത്രമാണ് പുലർത്തിയത്, ക്ളീഷെ നിറഞ്ഞ സംഭാഷങ്ങൾ ചിത്രത്തെ സാരമായി ബാധിച്ചു. ആദ്യ സംവിധാന സംരഭം എന്ന നിലയിൽ സേതു തനിക്ക് കഴിയാവുന്നതും ചിത്രത്തിൽ കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്.

കുറെയേറെ യുവ താരങ്ങളെ ചിത്രത്തിൽ അണിനിരത്തിയെങ്കിലും ഒട്ടും തന്നെ പ്രാധാന്യം നൽകിയിട്ടില്ല. സഞ്ജു ശിവരാമിന് മാത്രമായിരുന്നു പിന്നെയെങ്കിലും എന്തെങ്കിലും ചെയ്യാൻ ഉണ്ടായിരുന്നത്, താരം തനിക്ക് ലഭിച്ച റോൾ ഭംഗിയായി അവതരിപ്പിച്ചു. നായികമാരായ അനു സിത്താര, ലക്ഷ്മി റായ്, ഷംന കാസിം തുടങ്ങിയവരും ശ്രദ്ധേയമായിരുന്നു.

ആദ്യമായി ഒരു ചിത്രത്തിൽ സംഗീതം സംവിധാനം ചെയ്ത ശ്രീനാഥ് ശിവശങ്കരൻ മികച്ച ഗാനങ്ങൾ തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ പ്രദീപ് നായരുടെയും ഓരോ ഫ്രെമുകളും കണ്ണിന് കുളിർമ്മയെക്കുന്നതായിരുന്നു, കുട്ടനാടിന്റെ ദൃശ്യ ഭംഗി വളരെ മികച്ച രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്.

കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാൻ സാധിക്കുന്ന ഒരു ഫാമിലി എന്റർട്ടയിനർ തന്നെയായിരിക്കും ഒരു കുട്ടനാടൻ ബ്ലോഗ്. മമ്മൂട്ടിയുടെ പ്രകടനവും കുട്ടനാടിന്റെ ദൃശ്യ ഭംഗിയും ആസ്വദിക്കാൻ തീയറ്ററുകളിൽ പോയി കാണാവുന്ന ഒരു കുടുംബ ചിത്രം തന്നെയാണ് ഒരു കുട്ടനാടൻ ബ്ലോഗ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close