കബാലിക്ക് ശേഷം രജിനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘കാലാ’. കബാലിയെ പോലെ വലിയ ഹൈപ്പൊന്നും ചിത്രത്തിന് അവകാശപ്പെടാനുണ്ടായിരുന്നില്ല, എന്നാൽ പോലും രജനികാന്ത് ചിത്രത്തിന് സാധാരണ ലഭിക്കുന്ന വരവേൽപ്പിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.
കബാലിക്ക് ശേഷം വീണ്ടും ഒരു ഗ്യാങ്സ്റ്റർ സ്റ്റോറി തന്നെയാണ് രജനികാന്തിനെ തേടിയത്തിയത്. സംവിധായകൻ പതിവ് പോലെ ക്ലാസ് രീതിയിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാൽ രജനികാന്തിന്റെ ഡയലോഗുകളിലും സ്ക്രീൻ പ്രെസെൻസിലും മൊത്തത്തിൽ ഒരു മാസ്സ് ഫിലും അനുഭവപ്പെടും.
ഫ്ലൈ ഓവറിലെ റൈൻ ഫൈറ്റ് ചിത്രത്തിലെ ഏറ്റവും മികച്ച സംഘട്ടന രംഗമായിരുന്നു. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയാണ് ആദ്യ പകുതി അവസാനിപ്പിക്കുന്നത് , എന്നാൽ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ചിത്രത്തിന്റെ വേഗത കുറഞ്ഞു എന്ന് തന്നെ പറയണം കൂടുതലും ദുരിതങ്ങളും , നഷ്ടങ്ങളുടെ കണക്കുകളെല്ലാം സംവിധായകൻ വളരെ സമയം എടുത്തു തന്നെയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത് , എന്നാൽ പോലും പ്രേക്ഷകരെ മുഷിപ്പിക്കാതെ തന്നെയായിരുന്നു അവതരണം പക്ഷേ ക്ലൈമാക്സ് രംഗം തീർത്തും നിരാശ സമ്മാനിച്ചു. ആദ്യാവസാനം വരെ നല്ല രീതിയിൽ പോയിരുന്ന ചിത്രം അവസാനം വീണ്ടും കബാലിയോട് സാമ്യം തോന്നുന്ന രീതിയിൽ തന്നെ അവസാനിപ്പിച്ചു. ക്ലൈമാസിലെ ഗാനവും വിശ്വൽസും മനോഹരമായിരുന്നെങ്കിലും സംവിധായകൻ തന്റേതായ സ്ഥിരം ശൈലിയിൽ ക്ലാസായി ക്ലൈമാക്സിനെ സമീപിച്ചപ്പോൾ കബാലിയുടെ രണ്ടാം ഭാഗമാണോ എന്ന് കണ്ടിറങ്ങുന്നവർ പറയുണ്ടായിരുന്നു. ഒരുപക്ഷേ ഒട്ടും പ്രതീക്ഷയില്ലാതെ ചിത്രത്തെ സമീപിച്ചാൽ ഒരിക്കലും നിരാശ സമ്മാനിക്കില്ല.
വില്ലൻ വേഷം കൈകാര്യം ചെയ്‌ത നാനാ പെട്ടെക്കറുടെ പ്രകടനം പ്രശംസ അർഹിക്കുന്ന ഒന്ന് തന്നെയായിരുന്നു ഹുമ ഖുറേഷി – രജനികാന്ത് കോംബിനേഷൻ രംഗങ്ങൾ നന്നായിരുന്നു. അതുപോലെ സുഹൃത്തായി വേഷമിട്ട സമുദ്രകനി തന്റെ റോൾ ഭംഗിയായി ചെയ്തു.
സന്തോഷ് നാരായണന്റെ സംഗീതവും പഞ്ചാത്തല സംഗീതവും ഉടനീളം മികച്ചു നിന്നു. ഛായാഗ്രഹണം നിർവഹിച്ച മുരളിയും നല്ല ഫ്രേമുകൾ സമ്മാനിച്ചു. സമ്മിശ്ര അഭിപ്രായം നേടി മുന്നേറുന്ന കാല തീയറ്ററിൽ തന്നെ പോയി വിലയിരുത്തണം.