മെഗാസ്റ്റാറിന്റെ ഷൈലോക്ക് റിവ്യൂ വായിക്കാം

Advertisement

ഇന്ന് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി കൊണ്ട് ഇവിടെ പ്രദർശനമാരംഭിച്ച ചിത്രമാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ഷൈലോക്ക്. പ്രശസത സംവിധായകനായ അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ്. അതുപോലെ ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ തട്ട് പൊളിപ്പൻ മാസ്സ് എന്റെർറ്റൈനെർ താര സമൃദ്ധവും ആണ്. മമ്മൂട്ടിക്ക് പുറമെ തമിഴ് നടൻ രാജ് കിരൺ, മീന, സിദ്ദിഖ്, ബിബിൻ ജോർജ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമായിട്ടുണ്ട്. ഈ മാസ്സ് ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവും ടീസറുകളുമെല്ലാം വമ്പൻ ആവേശത്തോടെ സ്വീകരിച്ച പ്രേക്ഷകർ വലിയ പ്രതീക്ഷകളോടെ തന്നെയാണ് ഷൈലോക്കിനു വേണ്ടി കാത്തിരുന്നത്.

Shylock Review

ആ പ്രതീക്ഷകളെ ഈ ചിത്രം പൂർണ്ണമായും നിതീകരിച്ചു എന്ന് തന്നെ പറയാം. സിനിമാക്കാർക്ക് പണം പലിശക്ക് കൊടുക്കുന്ന ബോസ് എന്ന് വിളിപ്പേരുള്ള ക്രൂരനായ ഒരു പലിശക്കാരനായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ആ കഥാപാത്രത്തിന്റെ ഭൂതകാലവും വർത്തമാന കാലവും ഉൾപ്പെടുത്തി വളരെ ആവേശകരമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നത്. അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചില കഥാപാത്രങ്ങളും ചില അപ്രതീക്ഷിത സംഭവങ്ങളും കഥാഗതിയിൽ മാറ്റം വരുത്തുന്നു. അജയ് വാസുദേവിന്റെ മുൻചിത്രങ്ങളായ രാജാധിരാജ, മാസ്റ്റർപീസ് എന്നിവ പോലെ തന്നെ അടിപൊളി ഗാനങ്ങളും സൂപ്പർ സംഘട്ടനങ്ങളും കിടിലൻ ഡയലോഗുകളും ആഘോഷവും ഒക്കെയായി വളരെ കളർ ഫുൾ ആയി തന്നെയാണ് ഷൈലോക്കും അവതരിപ്പിച്ചിരിക്കുന്നത്. ബിബിൻ മോഹൻ- അനീഷ് ഹമീദ് ടീം ഒരുക്കിയ തിരക്കഥയിൽ ഒരു കമ്പ്ലീറ്റ് എന്റർറ്റെയ്നറിനുള്ള എല്ലാ വകുപ്പും അവർ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് പറയാം. ആ തിരക്കഥയെ വളരെ ആവേശകരമായ രീതിയിൽ തന്നെയാണ് അജയ് വാസുദേവ് പ്രേക്ഷക സമക്ഷം അവതരിപ്പിച്ചിട്ടുള്ളത്. മമ്മൂട്ടി ആരാധകരെ കോരിത്തരിപ്പിക്കുന്ന സംഭാഷണങ്ങളും ആക്ഷനും ഒക്കെയായി ഒരു തീപ്പൊരി ആക്ഷൻ എന്റർടൈനറായി ആണ് ഈ ചിത്രത്തിന്റെ ദൃശ്യ ഭാഷ രൂപപ്പെടുത്തിയിരിക്കുന്നത്.

Advertisement
Shylock Review

മമ്മൂട്ടിയുടെ കിടിലൻ പെർഫോമൻസും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ഫൈറ്റിലും ഡയലോഗ് ഡെലിവെറിയിലുമെല്ലാം മിന്നി തിളങ്ങിയ മമ്മൂട്ടി ഇത്രയേറെ എനർജെറ്റിക്കായി കാണപ്പെട്ട മറ്റൊരു ചിത്രം അടുത്തെങ്ങും വന്നിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. രാജ് കിരൺ ഒരിക്കൽ കൂടി സ്ക്രീൻ പ്രസൻസ് കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷകരുടെ കയ്യടി നേടിയപ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കലാഭവൻ ഷാജോൺ, ബിബിൻ ജോർജ്, ബൈജു സന്തോഷ്, മീന, ഹരീഷ് കണാരൻ, ജോൺ വിജയ്, സിദ്ദിഖ് എന്നിവരും തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ഈ ചിത്രത്തിന് നിലവാരം പകർന്നു.

റെനഡിവേ ഒരുക്കിയ ദൃശ്യങ്ങളും ഗോപി സുന്ദർ ഒരുക്കിയ സംഗീതവും ഗംഭീരമായി ഇഴുകി ചേർന്നപ്പോൾ എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആഘോഷിച്ചു രസിച്ചു കാണാവുന്ന ഒരുത്സവം തന്നെയായി മാറി ഷൈലോക്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം അതിഗംഭീരാമായിരുന്നു. അതുപോലെ തന്നെ റിയാസ് കെ ബാദർ നിർവഹിച്ച എഡിറ്റിംഗും അഞ്ചു സംഘട്ടന സംവിധായകർ ചേർന്നൊരുക്കിയ ത്രസിപ്പിക്കുന്ന ആക്ഷനും ഈ ചിത്രത്തിനെ ഒരു പക്കാ മാസ്സ് എന്റെർറ്റൈനെറാക്കി മാറ്റി.

Shylock Review

ഒരു കമ്പ്ലീറ്റ് മമ്മൂട്ടി ഷോ പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകനെ ഒരിക്കലും നിരാശപ്പെടുത്താത്ത ഈ ചിത്രം ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല. മാസ്സ് മസാല എന്റെർറ്റൈനെറുകളുടെ ആരാധകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തും ഈ ഷൈലോക്ക്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close