പുതുമയാർന്ന ദൃശ്യാവിഷ്‌ക്കാരവുമായി സീ യൂ സൂൺ; റിവ്യൂ വായിക്കാം

Advertisement

ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് സി യൂ സൂൺ. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്റെ രണ്ടാമത്തെ സംവിധാന സംരഭമാണ് സി യു സൂൺ. വളരെ ദൈർഘ്യം കുറഞ്ഞ ഈ ചിത്രം മലയാള സിനിമയ്ക്ക് തന്നെ പുതുമയാർന്ന ഒരു ദൃശ്യവിഷ്‌ക്കാരമാണ് സമ്മാനിക്കുന്നത്. ഭൂരിഭാഗവും ഐ. ഫോണിൽ ചിത്രീരിച്ചിരിക്കുന്ന ഈ ചിത്രം ലോക്ക് ഡൗൺ പരിമിതികളിൽ നിന്ന് കൊണ്ട് തന്നെ ഒരു സിനിമ എങ്ങനെ മികച്ചതാക്കാം എന്ന് കാണിച്ചു തന്നിരിക്കുകയാണ്. മലയാള സിനിമയിലെ വേറിട്ടൊരു പരീക്ഷണ ചിത്രമെന്ന് നിസംശയം പറയാൻ സാധിക്കും.

അബുദാബിയിൽ ജോലിചെയ്യുന്ന ജിമ്മിയും അനുവും ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്പുവഴിയുള്ള ചാറ്റിംഗിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ കാണിക്കുന്നത്. അനുവിനെ കാണാതാവുകയും പിന്നിട് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ജിമ്മിയുടെ കസിനായ കെവിന്റെ വേഷമാണ് ഫഹദ് ഫാസിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സൈബർ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ഫഹദ് ഫാസിൽ പതിവ് പോലെ തന്റെ റോൾ മികച്ചതാക്കി.

Advertisement

ദർശന, ഫഹദ്, റോഷൻ എന്നിവരുടെ സ്വാഭാവിക അഭിനയം ഏറെ പ്രശംസ അർഹിക്കുന്നു. ദർശനയുടെ കരിയറിൽ ഒരു വഴിത്തിരിവ് സൃഷ്ട്ടിക്കുവാൻ ഈ ചിത്രത്തിന് ഒരുപക്ഷേ സാധിക്കും. ഒരു ലവ് സ്റ്റോറി എന്ന നിലയിൽ ആരംഭിക്കുന്ന ചിത്രം പിന്നീട് ഏറെ ത്രില്ല് അടിപ്പിക്കുകയും ഒടുക്കം ഇന്നത്തെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന വലിയൊരു വിപത്തിനെ ചൂണ്ടിക്കാട്ടിയാണ് ചിത്രം അവസാനിപ്പിക്കുന്നത്. സി യൂ സൂൺ എന്ന ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംവിധാനവും, ഛായാഗ്രഹണവും, എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്.

ഒരു സിനിമയുടെ ഭൂരിഭാഗം ചുമതല ഏറ്റടുക്കുകയും നല്ലൊടു വിഷയത്തെ മുൻനിർത്തി കൊണ്ട് ഓൺലൈൻ പ്ലാറ്റ്ഫോമിന് അനുയോജ്യമായ രീതിയിൽ ഈ ചിത്രത്തെ പൂർണമായി ഒരുക്കുന്ന കാര്യത്തിൽ ഇദ്ദേഹം വിജയിച്ചു എന്ന് തന്നെ പറയണം. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ഫഹദ് ഫാസിലും, ഭാര്യയും നടിയുമായ നസ്രിയയുമാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. ഒ.ടി.ടി റിലീസുകളിൽ പൂർണ തൃപ്തി നൽകിയ ആദ്യ മലയാള ചിത്രമാണ് സി യു സൂൺ. ഫഹദ്- മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാലിക്കിന് വേണ്ടി കാത്തിരിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close