പുത്തനുണര്‍വ്വിന്റെ ചിരിക്കാറ്റുമായി ഹിറ്റ് മേക്കേഴ്സിന്റെ ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’

Advertisement

ഷാഫിയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ചിൽഡ്രൻസ് പാർക്ക്’. ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് കേരളത്തിൽ വലിയ സ്വീകരണം തന്നെയാണ് ലഭിച്ചിരിക്കുന്നത്. എങ്ങും മികച്ച പ്രതികരണം നേടി ചിത്രം വലിയ വിജത്തിലേക്കാണ് നീങ്ങുന്നത്. റാഫിയുടെ ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള തിരക്കഥയും സംഭാഷണങ്ങളും തീയറ്ററിൽ ചിരിപ്പടർത്തി. ദ്രുവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ എന്നിവരാണ് നായകന്മാരായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മൂന്ന് പേർക്കും തുല്യ സ്ക്രീൻ സ്പേസ് തന്നെയാണ് സംവിധായകൻ നൽകിയിരിക്കുന്നത്, മൂവരും തങ്ങളുടെ റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഒരു കോമഡി എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ധനികനായ ഒരു ബിസിനസ്ക്കാരന്റെ മരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ എല്ലാ സ്വത്തുക്കളും ഒരു അനാഥാലയത്തിലേക്ക് എഴുതി കൊടുക്കുന്നു. 6 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമാക്കാൻ അദ്ദേഹത്തിന്റെ മകനും മകന്റെ സുഹൃത്തും പിന്നെ ഒരു രാഷ്ട്രീയ നേതാവും ചേർന്ന് നടത്തുന്ന പോരാട്ടം വളരെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്.

Advertisement

ഹരീഷ് കണാരന്റെ കഥാപാത്രമാണ് തീയറ്ററിൽ കൂടുതൽ ചിരിപ്പടർത്തിയത്. നായകന്മാരിൽ ഷറഫുദീനും വിഷ്ണു ഉണ്ണികൃഷ്ണനും കോമഡിയിലും, ദ്രുവൻ ആക്ഷൻ രംഗങ്ങളിളും തിളങ്ങി നിന്നു. മൂന്ന് നായികമാരായ മാനസ്സ രാധാകൃഷ്ണൻ, ഗായത്രി സുരേഷ്, സൗമ്യ മേനോൻ തങ്ങളുടെ റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ജോയ് മാത്യു, നോബി,ശ്രീജിത് രവി, ശിവജി ഗുരുവായൂർ, റാഫി തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഫൈസൽ അലിയുടെ കളർഫുൾ ഫ്രേമുകൾ ഛായാഗ്രഹണം മികച്ചതാക്കി. സിനിമയുടെ ദൈർഘ്യം അൽപം കൂടി പോയെങ്കിലും എഡിറ്റിംഗ് വർക്കുകളും വി സാജനും നന്നായി ചെയ്തിട്ടുണ്ട്. അരുൺ രാജിന്റെ സംഗീതം റിലീസിന് മുമ്പ് തന്നെ ഏറെ പ്രശംസ നേടിയിരുന്നു. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും പിടിച്ചിരുത്തുന്ന ഒരു കോമഡി എന്റർട്ട യിനർ തന്നെയാണ് ചിൽഡ്രൻസ് പാർക്ക്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close