അതിസുന്ദരം ഈ ‘അനുരാഗം’; റിവ്യൂ വായിക്കാം

Advertisement

അശ്വിൻ ജോസിന്റെ തിരക്കഥയിൽ ഷഹദ് സംവിധാനം ചെയ്തു പുറത്ത് വന്ന പുതിയ ചിത്രമാണ് അനുരാഗം. ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ., പ്രേമചന്ദ്രൻ എ.ജി. എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അശ്വിൻ ജോസ്, ഗൗതം വാസുദേവ് മേനോൻ, ലെന, ഷീല, ജോണി ആന്റണി, ദേവയാനി, ഗൗരി കിഷൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

പ്രണയത്തിൽ ഇഴ ചേർന്ന് മൂന്ന് ജീവിതങ്ങളുടെ ആത്മബന്ധങ്ങളാണ് ചിത്രം പറയുന്നത്. മൂന്നു പ്രായങ്ങളിൽ മൂന്ന് വ്യത്യസ്തമായ പ്രണയാനുഭവങ്ങളുമായി അനുരാഗം പ്രേക്ഷകരുടെ മനസ്സുനിറയ്ക്കുന്നു. കഥകൾ വേറിട്ട് നിൽക്കാതെ മൂന്ന് പ്രണയ കഥയിലെ കഥാപാത്രങ്ങൾ ഒരുമിച്ചെത്തുന്ന തിരക്കഥയുടെ ആഴം തിയേറ്ററിൽ നിന്നിറങ്ങിയ ഓരോ പ്രേക്ഷകന്റെയും കണ്ണും മനസ്സും കുളിർപ്പിച്ചു. പൂർണ്ണമായും ഒരു ഫാമിലി എന്‍റർടെയിനറായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

Advertisement

തമാശകളും വിരഹവും വേദനയും വേർപാടും പ്രണയവുമെല്ലാം അശ്വിൻ എന്ന തിരക്കഥാകൃത്ത് വളരെ മനോഹരമായി തന്നെ കൈകാര്യം ചെയ്തു. തിരക്കഥയുടെ ഒഴുക്കിനൊപ്പം ഷഹദിന്റെ സംവിധാനവും കൂടി ചേർന്നപ്പോൾ ഫീൽ ഗുഡ് ചിത്രങ്ങളുടെ ശ്രേണിയിലേക്ക് അനുരാഗവും പടർന്നുകയറി.

പൂർണ്ണമായും പ്രേക്ഷകരിലേക്ക് രസ ചരടിൽ കോർത്ത സീനുകൾ ഒരുക്കി പൊട്ടിച്ചിരിപ്പിക്കണമൊന്നൊരു ചിന്ത തന്നെയാവണം ചിത്രത്തിലെ ഓരോ അണിയറ പ്രവർത്തകനെയും പ്രേരിപ്പിച്ചിട്ടുണ്ടാവുക, അവരുടെ പ്രയത്നം 100% പ്രേക്ഷകരിലേക്ക് എത്തി എന്നതിന് ഉദാഹരണമാണ് ഓരോ തീയേറ്ററിലും കാണുന്ന പ്രേക്ഷക പ്രതികരണം. ആദ്യപകുതിയിൽ പൂർണമായും അനുരാഗമാണെങ്കിൽ രണ്ടാം പകുതിയിൽ ഇമോഷണൽ രംഗങ്ങൾ കൊണ്ട് അനുരാഗം കൂടുതൽ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലും. പ്രണയത്തിൻറെ ഭംഗിക്ക് കൂടുതൽ മാറ്റൊരിക്കിയ മനു മഞ്ജിത്തും മോഹൻ രാജും ടിറ്റോ പി. തങ്കച്ചനും എഴുതി ജോയൽ ജോൺസൺ ഈണമിട്ട പാട്ടുകളും എടുത്തു പറയേണ്ടതാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close