
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്നു. ഉണ്ണി മുകുന്ദൻ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം “മാർക്കോ” നിർമ്മിച്ച ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ് ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംവിധായകൻ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങൾ വഴിയെ പുറത്ത് വിടും. മമ്മൂട്ടിയുടെ 2026 ലേ ഒരു പ്രധാന പ്രൊജക്ട് ആയിരിക്കും ഇതെന്നാണ് വിവരം. ഇപ്പൊൾ മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം “പാട്രിയറ്റ്” ചെയ്യുന്ന മമ്മൂട്ടി, അതിന് ശേഷം നിതിഷ് സഹദേവ് ചിത്രമാണ് ചെയ്യുക എന്നാണ് വിവരം. രഞ്ജിത്ത് ഒരുക്കുന്ന ഒരു ചിത്രവും മമ്മൂട്ടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. ആൻ്റണി വർഗീസ് നായകനായ “കാട്ടാളൻ” ആണ് ഇപ്പൊൾ ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ് നിർമ്മിക്കുന്ന ചിത്രം.