“ഉറുമി” രണ്ടാം ഭാഗം ഒരുങ്ങുന്നു

Advertisement

ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത “ഉറുമി” എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. പൃഥ്വിരാജ് നായകനായ ഉറുമിയിൽ വന്‍ താരനിരയാണ് അന്ന് അണിനിരന്നത്. 2011 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചത് സിനിമയുടെ തിരക്കഥാകൃത്തും നടനും കൂടിയായ ശങ്കര്‍ രാമകൃഷ്ണൻ ആണ്. 12 വർഷത്തോളമായി അതിന്റെ പുറകിലാണ് എന്നും തിരക്കഥ എഴുതി കഴിഞ്ഞു എന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇനി അത് സ്‌ക്രീനുകളിലേക്ക് എത്തിക്കുക എന്ന വലിയ ശ്രമത്തിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉറുമി കഴിഞ്ഞതിന് ശേഷം 100 വർഷം കഴിഞ്ഞ് ഉള്ള കേരളം എന്നതാണ് സിനിമയുടെ പ്രമേയം എന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ റിസർച്ച്, പ്രീ പ്രൊഡക്ഷൻ എന്നിവ നടക്കുകയാണ് എന്നും വടകര ബേസ് ചെയ്ത് മലബാർ ആണ് പ്രധാന ലൊക്കേഷൻ ആയി വരിക എന്നും അദ്ദേഹം അറിയിച്ചു. പൃഥ്വിരാജിന് പുറമേ പ്രഭുദേവ, ആര്യ, ജെനീലിയ, നിത്യ മേനന്‍, ജഗതി ശ്രീകുമാര്‍, വിദ്യ ബാലന്‍ എന്നിവരായിരുന്നു ഉറുമിയിലെ പ്രധാന താരങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close