
Advertisement
ജൂനിയർ എൻ ടി ആറിനെ നായകനാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ ടോവിനോ തോമസും ബിജു മേനോനും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. നടൻ പൃഥ്വിരാജ് സുകുമാരൻ ആണ് ഈ വിവരം ഒരു മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഈ ചിത്രത്തിന്റെ പേര് “ഡ്രാഗൺ” എന്നാണെന്നും പൃഥ്വിരാജ് പറഞ്ഞു. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രുക്മിണി വസന്ത് ആണ്. ടോവിനോ തോമസിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഈ പ്രശാന്ത് നീൽ ചിത്രം.
Tovino Thomas and Biju Menon plays pivotal roles in Prashanth Neel- Jr NTR movie Dragon
Advertisement