കറുപ്പണിഞ്ഞു സൂര്യ; തരംഗമായി “കറുപ്പ്” പോസ്റ്ററുകൾ

Advertisement

നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രമായ കറുപ്പിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സൂര്യക്ക് ആശംസകൾ നൽകിയാണ് പോസ്റ്ററുകൾ പുറത്തു വന്നത്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവൽ സിനിമയാകും ‘കറുപ്പ്’ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.ഡ്രീം വാരിയേഴ്‌സ് ചിക്‌ചേഴ്‌സ് വമ്പന്‍ ബഡ്ജറ്റില്‍ നിർമ്മിക്കുന്ന ചിത്രം ഒരുക്കിയത് ആർ ജെ ബാലാജിയാണ്. എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കറുപ്പ്’. ഈ ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്നും വാർത്തകൾ വരുന്നുണ്ട്. തൃഷ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും വേഷമിടുന്നുണ്ട്. യുവ സംഗീത സെന്‍സേഷനായ സായ് അഭയങ്കർ സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് ജി കെ വിഷ്ണു. അന്‍ബറിവ്, വിക്രം മോര്‍ ടീം ആണ് ആക്ഷൻ ഒരുക്കിയത്.

Suriya’s Karuppu’ mass posters going viral on social media

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close