മോഹൻലാലിനും സൂര്യക്കുമൊപ്പം ശ്രദ്ധ കപൂർ?

Advertisement

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു എന്ന വാർത്തകൾ ഏറെ നാളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു നിർമ്മിക്കുന്ന ചിത്രം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആരംഭിക്കുമെന്നും വാർത്തകൾ വന്നിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ചിത്രത്തിലെ നായികാ വേഷത്തിനായി ബോളിവുഡ് താരം ശ്രദ്ധ കപൂറിനെയാണ് ടീം സമീപിച്ചിരിക്കുന്നത്. ശ്രദ്ധ ചിത്രത്തിൽ എത്തുമോ എന്നത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആയേക്കാം ഈ ചിത്രത്തിന് സംഗീതമൊരുക്കുക എന്നും റിപ്പോർട്ടുകളുണ്ട്. സൂര്യ പോലീസ് വേഷത്തിലെത്തുന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ 47 മത് ചിത്രമായാണ് ഒരുക്കുക.

Sraddha Kapoor to the play the female lead in Jithu Madhavan- Suriya- Mohanlal film?

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close