
Advertisement
2023 ൽ സെൻസർ ചെയ്ത ഇന്ത്യൻ ചിത്രങ്ങൾക്കുള്ള 71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകൻ അശുതോഷ് ഗവരികർ ചെയർമാൻ ആയുള്ള ജൂറി ആണ് അവാർഡുകൾ നിർണ്ണയിച്ചത്. മികച്ച നടനുള്ള അവാർഡ് നേടിയത് ജവാനിലെ പ്രകടനത്തിന് ഷാരുഖ് ഖാനും ട്വൽത് ഫെയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രാന്ത് മാസെയുമാണ്. മികച്ച നടിക്കുള്ള അവാർഡ് നേടിയത് റാണി മുഖർജി (മിസിസ് ചാറ്റർജി Vs നോർവേ). മികച്ച സംവിധാനം സുദിപ്തോ സെൻ (ദി കേരള സ്റ്റോറി). ജനപ്രീതി നേടിയ ചിത്രം – റോക്കി ഓർ റാണി കി പ്രേം കഹാനി (കരൺ ജോഹർ). മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് വിധു വിനോദ് ചോപ്ര ഒരുക്കിയ ‘ട്വൽത് ഫെയിൽ’ സ്വന്തമാക്കി