
ആസിഫ് അലി നായകനായ ‘ടിക്കി ടാക്ക’, ടോവിനോ തോമസ് നായകനായ ‘പള്ളി ചട്ടമ്പി’ എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ പൃഥ്വിരാജ് സുകുമാരൻ എത്തുമെന്ന് വാർത്തകൾ. രോഹിത് വി എസ് ഒരുക്കുന്ന ‘ടിക്കി ടാക്ക’ ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. ജുവിസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ നസ്‌ലൻ ഗഫൂറും നിർണ്ണായക വേഷം ചെയ്യുന്നു. ഡിജോ ജോസ് ആൻ്റണി ഒരുക്കുന്ന ‘പള്ളി ചട്ടമ്പി’ ഒരു പീരിയഡ് മാസ്സ് ആക്ഷൻ ഡ്രാമയാണ്. വേൾഡ്‌വൈഡ് ഫിലിംസിന്റെ നൗഫലും ബ്രിജേഷും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചത് സുരേഷ് ബാബു. ഡ്രാഗൺ മൂവി ഫെയിം കയാദു ലോഹർ ആണ് ചിത്രത്തിലെ നായിക. പള്ളി ചട്ടമ്പിയുടെ അടുത്ത ഷെഡ്യൂളിൽ പൃഥ്വിരാജ് ജോയിൻ ചെയ്യുമെന്നാണ് സൂചന. ടിക്കി ടാക്കയുടെയും ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജയൻ നമ്പ്യാരുടെ “വിലായത്ത് ബുദ്ധ”, നിസാം ബഷീറിൻ്റെ “ഐ നോബഡി”, വിപിൻ ദാസിൻ്റെ “സന്തോഷ് ട്രോഫി” എന്നിവയാണ് ഇനി പൃഥ്വിരാജ് നായകനായി എത്താൻ പോകുന്ന 3 ചിത്രങ്ങൾ.
Prithviraj to play cameos in Asif Ali’s Tiki Taka and Tovino’s Palli Chattambi