നിർമ്മൽ സഹദേവ് ചിത്രത്തിൽ നായകനായി പൃഥ്വിരാജ് സുകുമാരൻ

Advertisement

‘രണം’, ‘കുമാരി’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിർമ്മൽ സഹദേവ് ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനാവുന്നു എന്ന് വാർത്തകൾ. എന്നാൽ ഇത് നേരത്തെ പുറത്തു വന്ന വാർത്തകൾ പ്രകാരം “രണം 2 ” അല്ലെന്നും, പുതിയൊരു പ്രമേയമാണെന്നുമാണ് സൂചന. ഇ ഫോർ എന്റർടൈൻമെന്റ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാകും ഈ ചിത്രം നിർമിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ഇത് കൂടാതെ മോഹൻലാൽ നായകനായ ഒരു ഹൊറർ ത്രില്ലറും നിർമ്മൽ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു. ‘രണം’, ‘കുമാരി’ എന്നിവ സംവിധാനം ചെയ്തത് കൂടാതെ ‘ഹേ ജൂഡ്’ എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട് നിർമ്മൽ സഹദേവ്.

Prithviraj to join hands with Nirmmal Sahadev, but not for Ranam Sequel

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close