സോമ്പി ചിത്രം ‘ജാമ്പി’യിൽ നായകനായി നിവിൻ പോളി?

Advertisement

മിന്നൽ മുരളിക്കും ഡിറ്റക്റ്റീവ് ഉജ്ജ്വലനും ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം ആയി ഒരുക്കുന്ന “ജാമ്പി”യുടെ പ്രഖ്യാപനം കഴിഞ്ഞ വർഷമാണ് വന്നത്. ജോർജ് കോര സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ സോമ്പി ചിത്രം ആയിരിക്കുമെന്നാണ് സൂചന. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ വാർത്തകൾ പറയുന്നത് നിവിൻ പോളിയെ ആണ് ചിത്രത്തിലെ നായകനായി തീരുമാനിച്ചിരിക്കുന്നത് എന്നാണ്. പക്ഷെ ഈ വാർത്തയുടെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. നന്ദു മനോജ്, ഹരികൃഷ്ണന്‍ കെ ആര്‍, സംവിധായകന്‍ ജോര്‍ജ് കോര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. അടുത്ത വർഷം ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ഒരു ഗ്ലിമ്പ്സ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വല’നൊപ്പം പുറത്ത് വിട്ടിരുന്നു.

Nivin Pauly to be roped in to play the lead in Zombie movie Jaambi

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close