നിവിൻ പോളി – ബി ഉണ്ണികൃഷ്ണൻ ചിത്രം ആരംഭിക്കുന്നു

Advertisement

നിവിൻ പോളി നായകനാവുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം ആരംഭിക്കുന്നു. ഈ മാസമോ അടുത്ത മാസം ആദ്യമോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് നിവിൻ പോളി അഭിനയിക്കുന്നത് എന്നാണ് സൂചന. ബി ഉണ്ണികൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ രചന എന്നാണ് റിപ്പോർട്ട്. മമ്മൂട്ടി നായകനായ ‘ക്രിസ്റ്റഫർ’ ആണ് ബി ഉണ്ണികൃഷ്ണൻ ഒരുക്കി റിലീസ് ചെയ്ത അവസാന ചിത്രം. അരുൺ വർമ്മ ഒരുക്കിയ ‘ബേബി ഗേൾ’ ആണ് നിവിൻ പോളിയുടെ അടുത്ത റിലീസ്. അഖിൽ സത്യൻ ചിത്രം ‘സർവം മായ’, വെബ് സീരിസ് ആയ ‘ഫാർമ’ എന്നിവയാണ് ഈ വർഷം റിലീസ് പ്രതീക്ഷിക്കുന്ന മറ്റു നിവിൻ പോളി പ്രൊജെക്ടുകൾ. നിവിൻ- നയൻ‌താര ടീം ഒന്നിക്കുന്ന ഡിയർ സ്റുഡന്റ്സും റിലീസിന് തയ്യാറാവുകയാണ്. പൃഥ്വിരാജ്, ദിലീപ്, മമ്മൂട്ടി, മോഹൻലാൽ എന്നിവരുമായും ബി ഉണ്ണികൃഷ്ണൻ ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close