തീയേറ്റർ ഉത്സവം വീണ്ടും; ‘രാവണപ്രഭു’ റീ റിലീസ് തീയതി പുറത്ത്

Advertisement

മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, സ്‌ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകളുടെ സൂപ്പർ റീ റിലീസ് വിജയത്തിന് ശേഷം വീണ്ടുമൊരു മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ കൂടെ റീ റിലീസ് ചെയ്യുന്നു. 2001 ൽ റിലീസ് ചെയ്ത് മലയാളത്തിലെ ഇയർ ടോപ്പർ ഹിറ്റ് ആയി മാറിയ രാവണപ്രഭു ഒക്ടോബർ പത്തിന് റീ റിലീസ് ചെയ്യുന്നു. 4K ഡോൾബി അറ്റ്മോസിൽ മാറ്റിനി നൗ ടീം ആണ് ചിത്രം റീ മാസ്റ്റർ ചെയ്തത്. വമ്പൻ റിലീസ് തന്നെ സിനിമയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്. മോഹൻലാലിൻ്റെ മുൻ റീ റിലീസുകൾ പോലെ രാവണപ്രഭുവിനും റീ റിലീസിൽ തരംഗമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2001 ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ ആണ് രാവണപ്രഭു തിയേറ്ററുകളിലെത്തിയത്. മോഹൻലാലിന്റെ എവർക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു മോഹൻലാൽ ഈ ചിത്രത്തിൽ വേഷമിട്ടത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിർമിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close