
Advertisement
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും “തുടരും” സിനിമയിലെ ജോർജ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ പ്രകാശ് വർമ്മ ഒരുക്കിയ ജുവല്ലറി പരസ്യമാണ് ഇപ്പൊൾ സൂപ്പർ ഹിറ്റായിരിക്കുന്നത്. സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന പരസ്യത്തിൽ, അദ്ദേഹത്തിൻ്റെ ലാസ്യ നടനത്തിന് വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്. സിനിമ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് നിന്നുള്ള പ്രമുഖരും സിനിമ പ്രേമികളും മോഹൻലാൽ കാണിച്ച ഈ ധൈര്യത്തിനും അദ്ദേഹത്തിൻ്റെ അസാമാന്യമായ അഭിനയ ചാതുര്യത്തിനും കയ്യടിച്ചു കൊണ്ട് രംഗത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ പരസ്യ രംഗത്ത് തന്നെ ആദ്യമായാണ് ഒരു സൂപ്പർതാരം സ്ത്രൈണ ഭാവങ്ങളോടെ ഒരു പരസ്യത്തിൽ ആഭരണമണിഞ്ഞു കൊണ്ട് എത്തുന്നത്.