
Advertisement
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ സ്മരണാർത്ഥം നൽകപ്പെടുന്ന ഈ പുരസ്‍കാരം ലഭിക്കുന്ന രണ്ടാമത്തെ മാത്രം മലയാളി ആണ് ശ്രീ മോഹൻലാൽ. കലാരംഗത്തെ അതുല്യ സംഭാവനയ്ക്കുള്ള ആദരം ആയാണ് ഈ പുരസ്‌കാരം നൽകുന്നത്. 1969 മുതൽ ആണ് ഇന്ത്യ ഗവൺമെന്റ് ഈ അവാർഡ് നൽകി വരുന്നത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അസാധാരണ സംഭാവനകളെ മാനിച്ച്, വർഷം തോറും ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ ആണ് ഈ പുരസ്‌കാരം നൽകുന്നത്. അടൂർ ഗോപാലകൃഷ്ണൻ ആണ് ഇതിന് മുൻപ് ഈ ബഹുമതി ലഭിച്ച ഏക മലയാളി. സെപ്റ്റംബർ 23 നു രാഷ്ട്രപതിയുടെ കയ്യിൽ നിന്നും മോഹൻലാൽ പുരസ്‍കാരം സ്വീകരിക്കും.