
മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ ‘ഹൃദയപൂർവം’ കേരളത്തിൽ നിന്ന് മാത്രം 40 കോടി ഗ്രോസ് പിന്നിട്ടതോടെ അപൂർവമായ ഒരു റെക്കോർഡാണ് മോഹൻലാലിനെ തേടിയെത്തിയത്. ആദ്യമായാണ് മലയാളത്തിലെ ഒരു താരത്തിന്റെ ഒരു വർഷം റിലീസ് ചെയ്യുന്ന മൂന്നു ചിത്രങ്ങൾ കേരളത്തിൽ നിന്ന് മാത്രം 40 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്നത്. തുടരും (119 കോടി), എമ്പുരാൻ (86 കോടി) എന്നിവയാണ് ഈ വർഷം ഈ നേട്ടം സ്വന്തമാക്കിയ മോഹൻലാൽ ചിത്രങ്ങൾ. ഇതോടെ 40 കോടിക്ക് മുകളിൽ കേരളാ ഗ്രോസ് നേടുന്ന 7 ചിത്രങ്ങളുമായി മോഹൻലാൽ ഈ ലിസ്റ്റിൽ ബഹുദൂരം മുന്നിലെത്തി. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ, നേര് എന്നിവയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു നാല് മോഹൻലാൽ ചിത്രങ്ങൾ. രണ്ട് ചിത്രങ്ങൾ വീതം ഈ ലിസ്റ്റിൽ ഉള്ള പൃഥ്വിരാജ് (ആട് ജീവിതം, ഗുരുവായൂരമ്പലനടയിൽ), മമ്മൂട്ടി (ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ്) എന്നിവരാണ് ഇതിൽ മോഹൻലാലിന് താഴെയുള്ളത്. 75 കോടി ആഗോള ഗ്രോസിലേക്ക് കുതിക്കുന്ന ‘ഹൃദയപൂർവം’ മോഹൻലാലിന് ഒരു വർഷം ഹാട്രിക് 50 കോടി ചിത്രമെന്ന ചരിത്ര നേട്ടവും ഹാട്രിക് ബ്ലോക്ക്ബസ്റ്ററുമാണ് സമ്മാനിച്ചത്.