
മോഹൻലാലിനെ നായകനാക്കി കൃഷാന്ത് ഒരുക്കുന്ന ചിത്രമാണ് തന്റെ അടുത്ത നിർമ്മാണ സംരംഭം എന്ന് നടൻ മണിയൻ പിള്ള രാജു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം 2026 ൽ ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും എന്നാണ് സൂചന. ശിവദ, പ്രശാന്ത് അലക്സാണ്ടർ, ബിനു പപ്പു, അജു വർഗീസ്, മണിയൻ പിള്ള രാജു, പ്രകാശ് വർമ്മ എന്നിവരെ നിർണ്ണായക വേഷങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. വിഷ്ണു പ്രഭാകർ കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അബി ടോം സിറിയക്, അജ്മൽ ഹസ്ബുള്ള എന്നിവരാണെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നു. ഹാസ്യത്തിനും പ്രാധാന്യമുള്ള ഒരു ഡിറ്റക്റ്റീവ് ത്രില്ലർ ആണ് ചിത്രമെന്നാണ് സൂചന. കേരളത്തിന് പുറമെ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും ചിത്രത്തിന് ഷൂട്ടിംഗ് ഉണ്ടാകുമെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോൾ തന്റെ പുതിയ ചിത്രമായ “മസ്തിഷ്ക മരണം” എന്ന പ്രോജക്ടിന്റെ തിരക്കുകളിലാണ് കൃഷാന്ത്.
Mohanlal- Krishand project to start rolling by early 2026