
മലയാളത്തിന്റെ മഹാനടൻ മോഹൻലാലും തമിഴ് സൂപ്പർതാരം ധനുഷും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന് വാർത്തകൾ. യു വി ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിലാണ് ഇരുവരെയും ഒന്നിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ലഭ്യമല്ല. തമിഴിലും മലയാളത്തിലുമാവും ചിത്രം ഒരുക്കുക എന്നും അതിന്റെ കഥാ ചർച്ചകൾ പുരോഗമിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഓഫറുകൾ ഒട്ടേറെ വരുന്നുണ്ടെങ്കിലും തന്റെ മലയാളം തിരക്കുകൾ മൂലം മോഹൻലാൽ അതൊന്നും സ്വീകരിക്കുന്നില്ല എന്നും വാർത്തകൾ വന്നിരുന്നു. പ്രിയദർശൻ ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്ന മോഹൻലാലിനെ തേടി തമിഴിൽ നിന്ന് ത്യാഗരാജൻ കുമാരരാജാ, വിനായക് ചന്ദ്രശേഖർ, ആദിക് രവിചന്ദ്രൻ എന്നിവരുടെയടക്കം ചിത്രങ്ങളുടെ ഓഫറുകളാണുള്ളത്.
Mohanlal- Dhanush team to join hands for a movie bankrolled by UV Creations