
Advertisement
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ “തുടരും” എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ – തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു. “തുടരും” എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൻറെ ഭാഗം ആയാണ് ഈ പുതിയ ചിത്രം പ്രഖ്യാപിച്ചത്. “തുടരും” നിർമ്മിച്ച രജപുത്ര രഞ്ജിത് തന്നെ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ്. അടുത്ത വർഷം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും എന്നാണ് സൂചന. 235 കോടി ആഗോള ഗ്രോസ് നേടിയ “തുടരും” 119 കോടിയാണ് കേരളത്തിൽ നിന്നും നേടിയത്. ശോഭന, പ്രകാശ് വർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ “ടോർപിഡോ” എന്ന ചിത്രം ഒരുക്കുന്ന തരുൺ മൂർത്തി, പൃഥ്വിരാജ് നായകനായ “ഓപ്പറേഷൻ കംബോഡിയ” എന്ന ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.
Advertisement