രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

Advertisement

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ​നി​ർ​മ്മാ​ണം. ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആദ്യമായാണ് മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​വു​ന്ന​ ​ഒരു ചി​ത്രം​ ​ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്. മ​മ്മൂ​ട്ടി​ ​നായ​ക​നാ​യി​ ​കൈ​യൊ​പ്പ്,​ ​പ്രാ​ഞ്ചി​യേ​ട്ട​ൻ​ ​ആ​ന്റ് ​ദ​ ​സെയ്‌ന്റ് ,​ ​ബ്ളാ​ക്ക്,​ ​പ്ര​ജാ​പ​തി,​ ​പു​ത്ത​ൻ​പ​ണം,​ ​ക​ട​ൽ​ ​ക​ട​ന്നൊ​രു​ ​മാ​ത്തു​ക്കു​ട്ടി​ ,​ ​പാ​ലേ​രി​ ​മാ​ണി​ക്യം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ര​ഞ്ജി​ത്ത് ​നേരത്തെ സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്. ​എം ടിയുടെ ചെറുകഥകൾ ആസ്പദമാക്കി ഒരുക്കിയ ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരിസിലെ ഒരു ചിത്രമായ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പിനുവേണ്ടിയാണ് മ​മ്മൂ​ട്ടി​യും ​ര​ഞ്ജി​ത്തും അവസാനം ഒന്നിച്ചത്. ഇപ്പോൾ മഹേഷ് നാരായണൻ ഒരുക്കുന്ന പാട്രിയറ്റ് എന്ന ചിത്രം ചെയ്യുന്ന മമ്മൂട്ടി അതിന് ശേഷം നി​തീ​ഷ് ​സ​ഹ​ദേ​വി​ന്റെ​ ചിത്രത്തിലാവും അഭിനയിക്കുക. അതിന് ശേഷം ​മി​ക്ക​വാ​റും​ ​ര​ഞ്ജി​ത്ത് ​ചി​ത്ര​ത്തി​ലാ​യി​രി​ക്കും​ ​മ​മ്മൂ​ട്ടി​ ജോയിൻ ചെയ്യുക എന്നാണ് സൂചന.

Advertisement

Copyright © 2017 onlookersmedia.

Press ESC to close