മമ്മൂട്ടി തിരിച്ചു വരുന്നു; ഒക്‌ടോബർ ഒന്ന് മുതൽ പാട്രിയറ്റിൽ

Advertisement

ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘പാട്രിയറ്റ്’ ആണ് മമ്മൂട്ടി ഇനി ചെയ്യുന്നത്. ഒക്‌ടോബർ ഒന്ന് മുതൽ മമ്മൂട്ടി ഈ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യുമെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. മോഹൻലാൽ, മമ്മൂട്ടി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ‌താര എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. അടുത്ത സമ്മറിൽ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പ്രൊജെക്ടുകളിൽ ഒന്നായാണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് മാനുഷ് നന്ദൻ ആണ്. രഞ്ജി പണിക്കർ, ദർശന രാജേന്ദ്രൻ, രേവതി, രാജീവ് മേനോൻ, സരിൻ ശിഹാബ്, പ്രകാശ് ബെലവാദി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Mammootty to join Patriot Hyderabad Schedule from October 1st

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close