കണ്ണൂർ സ്‌ക്വാഡിന് രണ്ടാം ഭാഗം?

Advertisement

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് ഒരുക്കിയ “കണ്ണൂർ സ്‌ക്വാഡ്” എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് വാർത്തകൾ. കണ്ണൂർ സ്‌ക്വാഡിന് ശേഷം വീണ്ടും മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കാനുള്ള ചർച്ചയിലാണ് റോബി വർഗീസ് രാജ് എന്ന് റിപ്പോർട്ടുകളുണ്ട്. അതിന്റെ ആദ്യ ഘട്ട ചർച്ചകൾ നടന്നെന്നും വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഇത് കണ്ണൂർ സ്‌ക്വാഡിന്റെ രണ്ടാം ഭാഗം ആണോ അതുമായി ബന്ധമില്ലാതെ മറ്റൊരു പ്രൊജക്റ്റ് ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭ്യമല്ല. മമ്മൂട്ടി ചിത്രത്തിന് മുൻപായി കുഞ്ചാക്കോ ബോബൻ നായകനായ ഒരു ചിത്രവുമായി റോബി വർഗീസ് രാജ് എത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. അതുപോലെ കണ്ണൂർ സ്‌ക്വാഡിൽ പരാമർശിക്കുന്ന ബി സ്‌ക്വാഡിന്റെ കഥ മോഹൻലാലിനെ നായകനാക്കി ഒരുക്കുമെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. മമ്മൂട്ടി കമ്പനി തന്നെ നിർമ്മിച്ച ‘കണ്ണൂർ സ്‌ക്വാഡ്’ 82 കോടി ആഗോള ഗ്രോസ് നേടി മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരുന്നു.

Mammootty may join with Roby Varghese Raj again for Kannur Squad sequel

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close