
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ ബോളിവുഡിൽ ചെയ്യുക എന്നാണ് റിപ്പോർട്ട്. ചിത്രം ഒഫീഷ്യൽ ആയി തന്നെ ലിജോ പ്രഖ്യാപിച്ചു. ഹൻസൽ മേഹ്ത്ത നിർമിക്കുന്ന ചിത്രത്തിലൂടെയാണ് ലിജോയുടെ ബോളിവുഡ് എൻട്രി. പ്രശസ്ത ബോളിവുഡ് സംവിധായകൻ രാജ് കുമാർ ഹിറാനിയുടെ മകൻ ആണ് ഈ ചിത്രത്തിലെ നായകനെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങൾ വരുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ ആണ്. ഹൻസൽ മെഹ്തയുടെ ട്രു സ്‌റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുക. ലിജോയും കരണ്‍ വ്യാസും ചേര്‍ന്നാണ് ചിത്രം രചിക്കുന്നത്. പ്രണയം, കാത്തിരിപ്പ്, മാനുഷിക ബന്ധത്തിന്റെ സങ്കീര്‍ണത തുടങ്ങിയ വിഷയങ്ങള്‍ കോർത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുക എന്ന് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ പുറത്ത് വിട്ടു. മോഹന്‍ലാല്‍ നായകനായ മലൈക്കോട്ട വാലിബനാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് അവസാനം റിലീസ് ചെയ്ത ചിത്രം.