ഐമാക്‌സിലും റിലീസിനൊരുങ്ങി ‘കാന്താര ചാപ്റ്റർ 1’

Advertisement

റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന ‘കാന്താര ചാപ്റ്റർ 1’ ഐമാക്‌സിലും റിലീസിനെത്തുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം ഒക്ടോബര് രണ്ടിന് ആണ് ആഗോള റിലീസായി എത്തുന്നത്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ ‘കാന്താര’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് ഗംഭീര അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയും പാൻ ഇന്ത്യൻ ഹിറ്റായി മാറുകയും ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭ് ഷെട്ടി നേടിയിരുന്നു. കെജിഎഫ്, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് ചിത്രത്തിന്റെ പ്രീക്വൽ ആയി ഒരുക്കിയ രണ്ടാം ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. 150 കോടി ബഡ്ജറ്റിലാണ് ‘കാന്താര ചാപ്റ്റർ 1’ നിർമ്മിച്ചിരിക്കുന്നത്. മലയാള താരം ജയറാമും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close