ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിൻ്റെ കല്യാണി പ്രിയദർശൻ – നസ്‌ലൻ ചിത്രം; മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ

Advertisement

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിനായി മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close