ജീത്തു ജോസഫ്- ഫഹദ് ഫാസിൽ ചിത്രം ഡിസംബറിൽ

Advertisement

ഫഹദ് ഫാസിലിനെ നായകനാക്കി ജീത്തു ജോസഫ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ഡിസംബർ അവസാനത്തോടെ ആരംഭിക്കും എന്ന് സൂചന. ഇ ഫോർ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രം രചിക്കുന്നത് “നേര്” എന്ന ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രം ജീത്തു ജോസഫിനൊപ്പം ചേർന്ന് രചിച്ച നടി ശാന്തി മായാദേവി ആണ്. മോഹൻലാൽ നായകനായ ദൃശ്യം 3 പൂർത്തിയാക്കിയ ശേഷമായിരിക്കും ഫഹദ് ഫാസിൽ ചിത്രത്തിന്റെ ജോലികളിലേക്ക് ജീത്തു ജോസഫ് കടക്കുക. ഇത് കൂടാതെ ആസിഫ് അലി നായകനായ മിറാഷ്, ബിജു മേനോൻ- ജോജു ജോർജ് ടീം പ്രധാന വേഷങ്ങളിൽ എത്തുന്ന വലതു വശത്തെ കള്ളൻ എന്നീ ചിത്രങ്ങളും ജീത്തു ജോസഫ് പൂർത്തിയാക്കിയിട്ടുണ്ട്.

Jeethu Joseph- Fahadh Faasil movie to start rolling from 2025 December end

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close