
Advertisement
ജയരാജ് സംവിധാനം ചെയ്ത് 2004ല്‍ തിയേറ്ററുകളിലെത്തിയ ‘ഫോര്‍ ദി പീപ്പിൾ” റീ റിലീസ് ചെയ്യുന്നു. 4K അറ്റ്‌മോസ് ഫോര്‍മാറ്റില്‍ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ഓണത്തിന് ശേഷം തിയേറ്ററുകളിലെത്തുമെന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ് പറയുന്നത്. സിനിമയിൽ ജാസി ഗിഫ്റ്റ് ഒരുക്കിയ ‘ലജ്ജാവതിയേ’, ‘അന്നക്കിളി’, ‘നിന്റെ മിഴിമുന’ എന്ന ഗാനങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇപ്പോൾ ചിത്രത്തിന്റെ റീമാസ്റ്ററിങ് ജോലികൾ പുരോഗമിക്കുകയാണ്. അരുണ്‍ ചെറുകാവില്‍, ഭരത്, അര്‍ജുന്‍ ബോസ്, പദ്മകുമാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ നരേനും ശക്തമായ വേഷം ചെയ്തിരുന്നു.