കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്

Advertisement

ആക്‌‌ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ് ഒരു കമൽ ഹാസൻ ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം ഒരുക്കാൻ പോകുന്നത്. ഉടൻ ആരംഭിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ രചിക്കാൻ ശ്യാം പുഷ്ക്കരൻ എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. കമൽ ഹാസനും ശ്യാം പുഷ്കരനും ചേർന്നാണ് ചിത്രം രചിക്കുന്നത്. കമൽഹാസന്റെ 237 മത്തെ ചിത്രമായി ഒരുങ്ങുന്ന ഈ പ്രൊജക്ടിന്റെ എഡിറ്റർ ഷമീർ മുഹമ്മദും, ഛായാഗ്രാഹകൻ സുനിൽ കെ എസുമാണ്. വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിൻ്റെ കലാസംവിധായകൻ. രാജ് കമൽ ഫിലിംസ് ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. ലോകേഷ് കനകരാജിൻ്റെ വിക്രം, നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി, മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്നീ ചിത്രങ്ങളിൽ കമൽ ഹാസനൊപ്പം ആക്ഷൻ സംവിധായകനായി ജോലി ചെയ്തിട്ടുള്ളവരാണ് അൻപറിവ് സഹോദരങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close