
Advertisement
ആഗോള ഗ്രോസ് 4.7 കോടി പിന്നിട്ട് മോഹൻലാൽ നായകനായ “രാവണപ്രഭു”. കേരളത്തിൽ നിന്ന് മാത്രം 3.45 കോടി ഗ്രോസ് പിന്നിട്ട ചിത്രം കേരളത്തിന് പുറത്തും ഗംഭീര വിജയമാണ് നേടിയത്. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 60 ലക്ഷം നേടിയ ചിത്രം, വിദേശത്ത് നിന്ന് നേടിയത് 65 ലക്ഷത്തോളമാണ്. ചിത്രം ഉടൻ തമിഴ്നാട്ടിലും റീ റിലീസ് ചെയ്യുന്നുണ്ട്. ഇതോടെ “മണിച്ചിത്രത്താഴ്” എന്ന മോഹൻലാലിൻ്റെ തന്നെ റീ റിലീസ് ചിത്രത്തിൻ്റെ ആഗോള കളക്ഷൻ മറികടന്ന “രാവണപ്രഭു” മലയാളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ റീ റിലീസ് ഗ്രോസർ ആയി മാറി. 5.4 കോടി നേടിയ “ദേവദൂതൻ”, 4.9 കോടി നേടിയ “സ്ഫടികം” എന്നിവയാണ് ഇനി രാവണപ്രഭുവിന് മുന്നിലുള്ള ചിത്രങ്ങൾ. മാറ്റിനി നൗ ആണ് 2001 ലെ ഈ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ചിത്രം 4K റീ മാസ്റ്റർ ചെയ്തത്