
മഹേഷിൻ്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ ഒരുക്കാൻ പോകുന്ന ചിത്രത്തിൽ വീണ്ടും ഫഹദ് ഫാസിൽ നായകനായി എത്തുന്നു എന്ന് റിപ്പോർട്ട്. ഇവരുടെ കൂട്ടുകെട്ടിൽ വന്ന മഹേഷിൻ്റെ പ്രതികാരം, ജോജി എന്നിവ രചിച്ച ശ്യാം പുഷ്ക്കരൻ തന്നെയാണ് ഈ ചിത്രവും രചിക്കുന്നത് എന്ന് സൂചനയുണ്ടെങ്കിലും അതിൻ്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മാത്രമല്ല, ഇത്തവണ ഒരു മാസ്സ് ചിത്രമാണ് ഇവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുക എന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പറയുന്നു. റോയ് സംവിധാനം ചെയ്യാൻ പോകുന്ന “കരാട്ടെ ചന്ദ്രൻ” ചിത്രമാണ് ഫഹദ് ഇനി ചെയ്യാൻ പോകുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. ഭാവന സ്റ്റുഡിയോയുടെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചിച്ചത് എസ് ഹരീഷ്, വിനയ് തോമസ് എന്നിവർ ചേർന്നാണ്.
Fahadh Faasil to play the lead in Dileesh Pothan’s next