
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ഓണം റിലീസായി തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്നു. ക്യുബ് ഓഫർ ചെയ്യുന്ന പ്രീമിയം ലാർജ് ഫോർമാറ്റ് അഥവാ പിഎൽഎഫ് സ്ക്രീനുകൾ ആണ് എപിക് സ്ക്രീനുകൾ. 4K ലേസർ പ്രൊജക്ഷനും ഡോൾബി അറ്റ്മോസ് സൗണ്ടും നൽകുന്ന വാൾ ടു വാൾ സ്ക്രീൻ ആണ് ഇത്തരം തീയേറ്ററുകളിൽ ഉള്ളത്. നിലവിൽ എട്ടോളം എപിക് സ്ക്രീനുകൾ ആണ് തെന്നിന്ത്യയിൽ പ്രവർത്തിക്കുന്നത്. വൈകാതെ മൂന്നോളം സ്ക്രീനുകൾ കൂടി പ്രവർത്തനം ആരംഭിക്കും. കേരളത്തിൽ കോഴിക്കോട് ആണ് എപിക് സ്ക്രീൻ പ്രവർത്തിക്കുന്നത്. ഈ മാസം തന്നെ തൃശൂരിലും എപിക് സ്ക്രീൻ ആരംഭിക്കും. ല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
Dulquer Salmaan’s ‘Lokah’ to release in EPIQ screens in South India