
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം ‘കാന്ത’ നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം സെപ്റ്റംബർ 12 നു റിലീസ് ചെയ്യുമെന്ന് നേരത്തെ ഔദ്യോഗികമായി പുറത്തു വിട്ടിരുന്നു എങ്കിലും ഒടിടി സ്ട്രീമിങ് പാർട്ണർ ആയ നെറ്റ്ഫ്ലിക്സിന്റെ ആവശ്യ പ്രകാരം ചിത്രത്തിന്റെ റിലീസ് മാറുകയായിരുന്നു. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ , സ്പിരിറ്റ് മീഡിയയുടെ ബാനറിൽ റാണ ദഗ്ഗുബതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയത്. ഭാഗ്യശ്രീ ബോർസെ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ റാണ ദഗ്ഗുബതി, സമുദ്രക്കനി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. വേഫറെർ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നതും. വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘കാന്ത’. ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു