120 ദിവസത്തോളം മെഗാ ഷൂട്ടുമായി ദുൽഖർ സൽമാന്റെ “ഐ ആം ഗെയിം”

Advertisement

തിരുവനന്തപുരം, ഹൈദരാബാദ് ഷെഡ്യൂളുകൾ പൂർത്തിയാക്കിയ ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിന് ഇനിയും 120 ദിവസത്തോളം നീളുന്ന ചിത്രീകരണം ബാക്കിയുണ്ടെന്ന് വാർത്തകൾ. വമ്പൻ സന്നാഹങ്ങളോടെയാണ് ചിത്രം ഒരുക്കുന്നതെന്നും സൂചനയുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന “ഐ ആം ഗെയിം” ൽ ഓഗസ്റ്റ് മാസത്തോടെ ദുൽഖർ ജോയിൻ ചെയ്യുമെന്നാണ് സൂചന. ആദ്യം ഫോർട്ട് കൊച്ചിയിലെ 12 ദിവസം നീളുന്ന ഒരു ചെറിയ ഷെഡ്യൂളിൽ ജോയിൻ ചെയ്യുന്ന ദുൽഖർ, അതിനു ശേഷം ഹൈദരാബാദ്, ട്രിവാൻഡ്രം ഷെഡ്യൂളും ചെയ്യുമെന്നാണ് വിവരം. ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, പാർഥ് തിവാരി എന്നിവരും വേഷമിടുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. ഇസ്മായിൽ അബൂബക്കർ, സജീർ ബാബ, നഹാസ് ഹിദായത് എന്നിവർ ചേർന്ന് രചിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ആർഡിഎക്സ് ഫെയിം നഹാസ് ഹിദായത്ത് ആണ്. അടുത്ത മാർച്ചിൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.

Dulquer Salmaan’s I am Game to have 120 days of shoot ahead

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close