
Advertisement
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു എന്നും, കഥയിൽ വളരെയധികം ആകൃഷ്ടനായ മോഹൻലാൽ അതുമായി മുന്നോട്ട് പോകാൻ താല്പര്യം പ്രകടിപ്പിച്ചു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇനി ഒരു കൂടിക്കാഴ്ച കൂടി തീരുമാനിച്ചിട്ടുണ്ട് എന്നും അതോടെ ചിത്രത്തിൻ്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം ആവുമെന്നുമാണ് സൂചന. മഹേഷിൻ്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നിവക്ക് ശേഷം പുതിയ ചിത്രം പ്ലാൻ ചെയ്യുകയാണ് ദിലീഷ് പോത്തൻ. ഫഹദ് ഫാസിൽ നായകനായി ഒരു ചിത്രവും ദിലീഷ് പ്ലാൻ ചെയ്യുന്നുണ്ട്