
Advertisement
ദളപതി വിജയ് നായകനായി എത്തുന്ന അവസാന ചിത്രമെന്ന പേരിൽ ശ്രദ്ധ നേടിയ ‘ജനനായകൻ’ അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ഈ ചിത്രത്തിൽ അതിഥി താരമായി തമിഴ് സൂപ്പർതാരം ധനുഷും എത്തുന്നുണ്ട്. ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്തു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ധനുഷ് ചിത്രത്തിന്റെ ഭാഗമെന്ന തരത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭ്യമല്ല. അടുത്ത ജനുവരിയിൽ പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, മമിതാ ബൈജു, ഗൗതം വാസുദേവ് മേനോൻ, ബോബി ഡിയോൾ, പ്രകാശ് രാജ്, രേവതി, പ്രിയാമണി, നരെയ്ൻ, ശ്രുതി ഹാസൻ എന്നിവരും വേഷമിടുന്നുണ്ട്. എച്ച് വിനോദ് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ വി എൻ പ്രൊഡക്ഷൻസ്.