
Advertisement
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന ‘ഇഡ്‍ലി കടൈ’ ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചത്. ശാലിനി പാണ്ഡേ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കിരണ്‍ കൗശിക്, എഡിറ്റിംഗ് പ്രസന്ന ജി കെ. ‘പ പാണ്ടി’, ‘രായന്‍’ , ‘നിലാവുക്ക് എന്മേല്‍ എന്നടി കോപം ‘ എന്നിവക്ക് ശേഷം ധനുഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഇഡ്‍ലി കടൈ’.