പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

Advertisement

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പ്രഭാസിന്റെ ലുക്ക് ടെസ്റ്റ് അടുത്തിടെ ഹൈദരാബാദിൽ വെച്ചു നടന്നു. പ്രശാന്ത് വർമ്മ ഒരുക്കുന്ന റിഷബ് ഷെട്ടി ചിത്രം ജയ് ഹനുമാന് ശേഷം ഈ പ്രഭാസ് ചിത്രം ആരംഭിക്കും. ജയ് ഹനുമാനും പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ്. ചന്ദു ചാമ്പ്യൻ, കിങ്ഡം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഭാഗ്യശ്രീ ദുൽഖർ നായകനായ തമിഴ് ചിത്രം കാന്തയിലും നായികയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close