ബാച്ചിലർ പാർട്ടിക്ക് രണ്ടാം ഭാഗവുമായി അമൽ നീരദ്?

Advertisement

അമൽ നീരദിന്റെ സംവിധാനത്തിൽ 2012 ൽ റിലീസ് ചെയ്ത ചിത്രമാണ് ‘ബാച്ചിലർ പാർട്ടി’. ആസിഫ് അലി, കലാഭവൻ മണി, റഹ്മാൻ, ഇന്ദ്രജിത്, വിനായകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. അതിഥി താരമായി പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ എത്തിയിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നത്, ബാച്ചിലർ പാർട്ടി 2 ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അമൽ നീരദ് എന്നാണ്. നസ്ലൻ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, സജിൻ ഗോപു എന്നിവർ ആയിരിക്കും ഇതിൽ പ്രധാന വേഷങ്ങൾ ചെയ്യുക എന്നും, അമൽ നീരദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നതെന്നും സൂചനയുണ്ട്. അടുത്ത വർഷം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് മുൻപ് ഈ ചിത്രം പൂർത്തിയാക്കാൻ ആണ് അമലിന്റെ പ്ലാൻ എന്നും ഈ വർഷം അവസാനത്തോടെ ഈ ചിത്രം ആരംഭിക്കുമെന്നും വാർത്തകൾ പറയുന്നു.

Advertisement

Amal Neerad’s next rumored to be Bachelor Party 2

Advertisement

Copyright © 2017 onlookersmedia.

Press ESC to close