തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയാണ് കാജൽ അഗർവാൾ. തമിഴിലും തെലുഗിലും വലിയ താരമായ കാജൽ ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ ആരാധകർ ഉള്ള ഈ നടി തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടുമാണ് പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുള്ളത്. ഇപ്പോഴിതാ കാജൽ അഗർവാളിനെ നേരിട്ട് കാണാൻ ശ്രമിച്ച ഒരു യുവാവിന് സംഭവിച്ച നഷ്ടത്തിന്റെ കഥ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ഇഷ്ട താരങ്ങളെ നേരിട്ട് കാണാൻ എല്ലാ ആരാധകരും ശ്രമിക്കാറുണ്ട്. അവരോടൊപ്പം ഫോട്ടോ എടുക്കാനും അവരോടു തങ്ങളുടെ ആരാധന തുറന്നു പറയാനും ഒക്കെ എല്ലാ വലിയ താരങ്ങളുടെ ആരാധകർക്കും ആഗ്രഹവും ഉണ്ട്. എന്നാൽ ഇവിടെ ഒരു യുവാവു അതിനു ശ്രമിച്ചത് അൽപ്പം വളഞ്ഞ വഴിയിൽ ആണ്.
ഏതായാലും ആ ശ്രമം മൂലം യുവാവിന് നഷ്ട്ടമായതു 75 ലക്ഷം രൂപയാണ്. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോയുടെ വ്യാജനെ ഉണ്ടാക്കി ഒരു തമിഴ് സിനിമാ നിർമ്മാതാവാണ് യുവാവിനെ പറ്റിച്ചത്. കാജൽ അഗർവാളിനെ നേരിട്ടു കാണാനും പരിചയപ്പെടാനും അവസരം നൽകാം എന്ന വാഗ്ദാനം നൽകി പണം തട്ടുകയായിരുന്നു. അവസാനം ധനഷ്ടവും മാനഹാനിയും മൂലം യുവാവ് ആത്മത്യക്കു ശ്രമിച്ചപ്പോൾ ആണ് വീട്ടുകാർ ഈ വിഷയം അറിയുന്നത് അവർ പോലീസ് കേസ് കൊടുക്കുകയും പോലീസ് ആ നിർമ്മാതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാമനാഥപുരത്തെ വലിയൊരു ബിസിനസുകാരന്റെ മകനാണ് ചതിയിൽപെട്ടത്. നടിമാരെ നേരിട്ടു കാണാൻ അവസരമൊരുക്കുന്ന വെബ്സൈറ്റിനെപ്പറ്റി സുഹൃത്തുക്കൾ വഴിയാണ് ഈ യുവാവ് അറിഞ്ഞത്. രജിസ്റ്റർ ചെയ്യുന്ന സമയത്തു ഒരു ഫോൺ കോൾ വരികയും അതിലൂടെ തന്റെ കയ്യിൽ നടിമാർ ഉഉണ്ടെന്നും അവരെ കാണാൻ അൻപതിനായിരം രൂപ ആദ്യം അടച്ചു രജിസ്റ്റർ ചെയ്യണം എന്നും ഈ നിർമ്മാതാവ് പറഞ്ഞു. പിന്നീട് കാജൽ അഗർവാളിനെ കാണണം എന്ന് പറഞ്ഞ യുവാവിൽ നിന്ന് 75 ലക്ഷത്തോളം രൂപ ബ്ലാക്ക് മെയിൽ ചെയ്തു തട്ടിയെടുക്കുകയായിരുന്നു. ശരവണകുമാർ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണനെ ആണ് പൊലീസ് പിടികൂടിയത്.