![](https://i0.wp.com/onlookersmedia.com/wp-content/uploads/2018/01/chethan-carbon-movie-images-photos-stills.jpg?fit=1024%2C592&ssl=1)
ഒരുപാട് മലയാള സിനിമകളിൽ ബാല താരം ആയി അഭിനയിച്ചിട്ടുള്ള ആളാണ് മാസ്റ്റർ ചേതൻ ജയലാൽ. 2012 ഇൽ പുറത്തിറങ്ങിയ ബാച്‌ലർ പാർട്ടി എന്ന അമൽ നീരദ് ചിത്രത്തിലൂടെയാണ് ചേതൻ ബാല താരം ആയി അരങ്ങേറുന്നത്. അതിനു ശേഷം ഇരുപതോളം മലയാള ചിത്രങ്ങളിൽ ആണ് ചേതൻ അഭിനയിച്ചത്. ചേതന്റെ പ്രതിഭ മലയാള സിനിമാ പ്രേമികൾക്ക് മനസ്സിലാക്കി തന്ന ചിത്രമാണ് 2016 ഇൽ റിലീസ് ചെയ്ത ഗപ്പി. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ആയാണ് ചേതൻ അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് കേരളാ സംസ്ഥാന അവാർഡ് അടക്കം ഒട്ടേറെ പുരസ്‍കാരങ്ങളും അഭിനന്ദനങ്ങളും ലഭിച്ചു ഈ കുട്ടിക്ക്. ഇപ്പോഴിതാ തന്റെ പുതിയ വേഷ പകർച്ചയുമായി കാർബൺ എന്ന ചിത്രത്തിലൂടെ ചേതൻ ഒരിക്കൽ കൂടി വരികയാണ്.
ചേതന്റെ കാരക്റ്റർ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. കണ്ണൻ എന്ന കഥാപാത്രം ആയാണ് ഈ ചിത്രത്തിൽ ചേതൻ അഭിനയിക്കുന്നത്. ഫഹദ് ഫാസിൽ നായകൻ ആയി എത്തുന്ന കാർബൺ തിരക്കഥയെഴുതി സംവിധാനം ചെയ്തത് വേണു ആണ്. ഈ ചിത്രത്തിന് സംഗീതമൊരുക്കിക്കൊണ്ടു ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്വാജ്ഉം അതുപോലെ തന്നെ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കി കൊണ്ട് ബോളിവുഡ് ക്യാമറാമാൻ കെ യു മോഹനനും കാർബണിൽ ഭാഗമായിട്ടുണ്ട്.
മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയ ഈ ചിത്രം പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു. ഈ വരുന്ന ജനുവരി പത്തൊൻപത്തിനു തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, മണികണ്ഠൻ ആചാരി, വിജയ രാഘവൻ, നെടുമുടി വേണു, ഷറഫുദീൻ , കൊച്ചു പ്രേമൻ, പ്രവീണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കാർബണിന്റെ ട്രെയിലറിനും സോങ് വീഡിയോകൾക്കും വമ്പൻ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്.