ജിമ്മിക്കി കമലിന് മറ്റൊരു റെക്കോർഡ് കൂടെ..

Advertisement

ഓണചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ഏറെ ജനപ്രീതി നേടിയ ഗാനമാണ് ജിമിക്കി കമ്മൽ എന്ന ഗാനം. ചിത്രം ഇറങ്ങും മുന്നേ വൻ സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചത്. ഒട്ടേറെ ആളുകൾ ജിമ്മിക്കി കമ്മലിന്റെ ഗാനത്തിനൊപ്പം ചുവട് വെച്ച വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

അതിനിടെയാണ് അണിയറപ്രവർത്തകരെ ഞെട്ടിച്ചു കൊണ്ടുള്ള പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകൻ ജിമ്മി കെമ്മൽ പാട്ടിനെ കുറിച്ച് ട്വിറ്ററിൽ പോസ്റ്റ് വരെ ഇട്ടത്. എന്നാൽ ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി ഗാനത്തെ തേടി എത്തിയിരിക്കുകയാണ്.

Advertisement

കഴിഞ്ഞ ദിവസത്തോടോട് ഒരു കോടിയിലധികം കാഴ്ചക്കാരാണ് ഗാനത്തിന് യൂട്യൂബിൽ ലഭിച്ചത്. 2017ലെ ഇന്ത്യയിലെ ആദ്യ ടോപ് പത്ത് ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് “എന്റമ്മേടെ ജിമ്മിക്കി കമ്മല്‍”. വേള്‍ഡ് മ്യൂസിക് അവാര്‍ഡ്‌സ് എന്ന ഗ്രൂപ്പ് പുറത്ത് വിട്ട ലിസ്റ്റില്‍ ഇടം നേടിയ ഏക മലയാള ഗാനവും ഇത് തന്നെ.

അനിൽ പനച്ചൂരാന്റെ വരികൾക്ക് ഷാൻ റഹ്‌മാൻ സംഗീതം നിർവഹിച്ച ജിമിക്കി കമ്മൽ എന്ന ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസൻ ആണ്. ഷാൻ റഹ്‌മാൻ ആദ്യമായി സംഗീതമൊരുക്കുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്.

കഴിഞ്ഞ വർഷം ഓണത്തോടൊപ്പം മലയായികൾ ഏറ്റുപാടിയ ഗാനമായിരുന്നു ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ തിരുവാവണി രാവ് എന്ന ഗാനം.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിനും സംഗീതം നിർവഹിച്ചത് ഷാൻ റഹ്‌മാൻ തന്നെയാണ്. എന്നാൽ ജിമിക്കി കമ്മലിനാണ് ലോകമൊട്ടാകെ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close