![](https://i0.wp.com/onlookersmedia.com/wp-content/uploads/2017/12/sp-balasubramaniam-yesudas-kinar-song-images-photos.jpg?fit=1024%2C592&ssl=1)
എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “കിണർ”. ഈ ചിത്രത്തിൽ, എം ജയചന്ദ്രൻ ഈണമിട്ട അയ്യാ സാമീ എന്നാരംഭിക്കുന്ന ഗാനം, മലയാള സിനിമ ചരിത്രത്തിൽ പുതിയൊരു ഏട് കുറിക്കുകയാണ്. 25 വർഷങ്ങൾക്ക് മുന്പ് രജനീകാന്തും മമ്മൂട്ടിയും ചേർന്ന് അഭിനയിച്ച മണി രത്നം ചിത്രമായ ദളപതിക്ക് ശേഷം ഗാനഗന്ധർവൻ യേശുദാസും, SP ബാലസുബ്രഹ്മണിയനും ഒന്നിക്കുന്നു എന്ന എന്ന പ്രേത്യേകതയും ഉണ്ട്. ഈ ഗാന രംഗത്തിൽ അവർ ഒരുമിച്ച അഭിനയിക്കുന്നൂ എന്നുളളതും ഒരു കൗതുകമാണ്,
രണ്ട് സംസ്കാരങ്ങളെ കുറിച്ച് വരച്ച് കാണിക്കുന്ന ഈ ഗാന രംഗത്തിൽ, ആർട്ടിസ്റ്റ് നമ്പൂതിരി, മട്ടന്നൂർ ശന്കരൻ, മാരാർ കലാമണ്ടലം ഗോപി, കരുണാമൂർത്തി, വിനീതാ നെടുങ്ങാടി തുടങ്ങിയ പ്രശസ്തരായ കലാകാരന്മാറും അണിനിരക്കുന്നുണ്ട്. സജീവ് പി കെ യും ആൻ സജീവും പ്രണയം എന്ന ചിത്രത്തിന് ശേഷം നിർമ്മിക്കുന്ന ചിത്രമാണ് കിണർ. പളണീ ഭാരതിയും, ഹരി നാരായണണനുമാണ്, അയ്യാ സാമീ എന്ന പാട്ടിന്റ്റെ മനോഹരമായ വരികൾ രചിച്ചിരിക്കുന്നത്. മലയാളത്തിൽ ഏറ്റവും ചിലവേറിയ ഗാനമാണിതെന്നാണ് അറിയാൻ സാധിക്കുന്നത്.