വിമർശകരുടെ വായടപ്പിക്കുന്ന തിരിച്ചു വരവുമായി ഉദയ കൃഷ്ണ; മെഗാ വിജയത്തിലേക്ക് മെഗാസ്‌റ്റാറിന്റെ ക്രിസ്റ്റഫർ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫർ എന്ന ചിത്രം ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. തന്റെ തൊട്ടു മുൻപത്തെ ചിത്രങ്ങളായ ആറാട്ട്, മോൺസ്റ്റർ എന്നിവയുടെ രചനക്ക് ഏറെ വിമർശനങ്ങൾ കേട്ട ഉദയ കൃഷ്ണ എന്ന രചയിതാവിന്റെ ഗംഭീര തിരിച്ചു വരവാണ് ക്രിസ്റ്റഫർ എന്നാണ് മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും പറയുന്നത്. ഈ ത്രില്ലർ ചിത്രത്തിന്റെ പഴുതടച്ച തിരക്കഥയിലൂടെ ഉദയ കൃഷ്ണ തന്റെ വിമർശകരുടെ വായടപ്പിച്ചു എന്നും അവർ പറയുന്നു. ഒരു മാസ്സ് സ്റ്റൈലിഷ് ക്രൈം ത്രില്ലറായി ഒരുക്കിയ ഈ ചിത്രം, എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റഫർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടൊരുക്കിയ ഈ ചിത്രത്തിൽ വളരെയേറെ സമകാലിക പ്രസക്തിയുള്ള വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്.

സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ സംസാരിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. ഒരേ സമയം ഒരു ഗംഭീര ത്രില്ലറായും, മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് സ്റ്റൈലിഷ് ചിത്രമായും ക്രിസ്റ്റഫർ ഒരുക്കാൻ സംവിധായകൻ ബി ഉണ്ണികൃഷ്ണന് കഴിഞ്ഞതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ ആകർഷിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. പ്രശസ്ത തമിഴ് നടൻ വിനയ് റായ് വില്ലൻ വേഷത്തിലെത്തിയ ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി, സ്നേഹ, അമല പോൾ, ശരത് കുമാർ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൽ, അദിതി രവി, വിനിത കോശി, രമ്യ സുരേഷ്, വാസന്തി, കലേഷ്, ഷഹീൻ സിദ്ദിഖ്, അമൽ രാജ്, ദിലീപ്, രാജേഷ് ശർമ്മ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഫൈസ് സിദ്ദിക്കും എഡിറ്റ് ചെയ്തത് മനോജുമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close