മഹാവീര്യര്‍ പുതിയ ഉദാഹരണം; അഭിനന്ദനവുമായി എൻ എസ് മാധവനും

Advertisement

നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ വിജയകുതിപ്പ് തുടരുകയാണ്. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിൽ കഥ പറയുന്ന ഈ ചിത്രം, ഫാന്റസിയും ടൈം ട്രാവലും ആഴമേറിയ ഒരു പ്രമേയവും ഹാസ്യത്തിൽ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈന്‍ തിരക്കഥ രചിച്ച ചിത്രം കൂടിയാണ്. പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരനായ എൻ എസ് മാധവനാണ്. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് ഈ ചിത്രം കണ്ടതിനു ശേഷമുള്ള അഭിപ്രായം അദ്ദേഹം പങ്കു വെച്ചത്.

സാഹിത്യ കൃതികൾ സിനിമയാവുന്നത് ഒരുകാലത്ത് മലയാളത്തില്‍ സാധാരണമായിരുന്നെന്നും എന്നാല്‍ ഇന്ന് അതല്ല അവസ്ഥയെന്നും അദ്ദേഹം കുറിക്കുന്നു. ഇപ്പോൾ എം മുകുന്ദന്‍റെ കഥ സിനിമാരൂപത്തിലാക്കി മഹാവീര്യര്‍ അത് വീണ്ടും സാധ്യമാക്കിയിരിക്കുന്നു എന്നാണ് എൻ എസ് മാധവൻ പറയുന്നത്. ഈ ചിത്രം കാണുക എന്നും മഹാവീര്യർ രസമുള്ളതും വിചിത്രമായതും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് വലിയ നിരൂപക പ്രശംസയാണ് ലഭിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close