രണ്ടാമൂഴത്തിന്റെ വർക്കുകളിൽ ജനുവരിയോടെ ചേരുമെന്ന് ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ.

Advertisement

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായി അനൗൺസ് ചെയ്യപ്പെട്ട സിനിമയാണ് രണ്ടാമൂഴം. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രം ആയിരം കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഒട്ടേറെ സൂപ്പർ താരങ്ങൾ അണി നിരക്കുന്ന ഈ ചിത്രം എം ടി വാസുദേവൻ നായരുടെ ഇതിഹാസ നോവൽ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. എം ടി വാസുദേവൻ നായർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗൾഫ് വ്യവസായ പ്രമുഖൻ ബി ആർ ഷെട്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. രണ്ടു ഭാഗങ്ങൾ ആയി നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വര്ഷം സെപ്റ്റംബറോടെ ഷൂട്ടിംഗ് തുടങ്ങും എന്നാണ് അറിയിച്ചിരുന്നത്. എന്തായാലും ചിത്രം സംവിധാനം ചെയ്യാൻ പോകുന്ന ശ്രീകുമാർ മേനോൻ ജനുവരിയോടെ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളിൽ താൻ ജോയിൻ ചെയ്യും എന്ന് അറിയിച്ചു.

ഇപ്പോൾ മോഹൻലാലിനെ തന്നെ നായകനാക്കി ഒരുക്കുന്ന ഒടിയൻ എന്ന മലയാള ചിത്രത്തിന്റെ ജോലികളിൽ ആണ് അദ്ദേഹം. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഒടിയൻ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ ആണ്. ഇനി ഒരു ഷെഡ്യൂൾ കൂടിയാണ് ബാക്കിയുള്ളത്. അതിനു വേണ്ടി മോഹൻലാൽ ശരീര ഭാരം കുറക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ഒരു ഫാന്റസി ത്രില്ലർ ആയാണ് ഒടിയൻ ഒരുങ്ങുന്നത്.

Advertisement

രണ്ടാമൂഴം ഒരുങ്ങുന്നത് ഇംഗ്ലീഷ് ഉൾപ്പെടെ അഞ്ചു ഭാഷകളിൽ ആയാണ്. ഹോളിവുഡിൽ നിന്ന് വരെയുള്ള സാങ്കേതിക പ്രവർത്തകർ അണി നിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കാൻ ഏഴു മാസം വേണ്ടി വന്നു എന്നാണ് എം ടി വാസുദേവൻ നായർ പറഞ്ഞത്. ഇന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലെയും സൂപ്പർ താരങ്ങൾ ഈ പ്രോജക്ടിന്റെ ഭാഗം ആകും. ഇപ്പോൾ ചിത്രത്തിന്റെ കാസ്റ്റിംഗ് ഒരു ഇന്റർനാഷണൽ കാസ്റ്റിംഗ് ഏജൻസി മുഖേന നടക്കുകയാണ്. ചിത്രം 2020 ഇൽ ആയിരിക്കും റിലീസ് ചെയ്യുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close