അന്ന് ഞാൻ ഈ മനുഷ്യന്റെ ഫാന്‍ ആയി; ജയസൂര്യയെ പറ്റി കടുത്ത മമ്മൂട്ടി ഫാൻ ആയ സഹ സംവിധായകന്റെ വാക്കുകൾ

Advertisement

മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ ജയസൂര്യ സിനിമയ്ക്കു വേണ്ടി എടുക്കുന്ന പരിശ്രമങ്ങളിലൂടെയും ഡെഡിക്കേഷനിലൂടെയും ഏറെ കയ്യടി നേടിയിട്ടുള്ള താരമാണ്. ഓരോ കഥാപാത്രത്തിനും വേണ്ടി ശരീരം കൂട്ടാനും കുറക്കാനും കഥാപാത്രത്തെ പൂർണ്ണതയോടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ ഏതറ്റം വരെ പോവാനും ജയസൂര്യ റെഡി ആണ്. ഇപ്പോഴിതാ ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമായ തൃശൂർ പൂരം റിലീസിന് തയ്യാറാവുകയാണ്. ക്രിസ്മസ് റിലീസ് ആയി എത്തുന്ന ഈ ചിത്രം നിർമ്മിച്ചത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ്. നവാഗതനായ രാജേഷ് മോഹനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സഹ സംവിധായകൻ ജയസൂര്യയെ കുറിച്ച് എഴുതിയ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ആ നടുക്ക് നിൽക്കുന്ന മനുഷ്യൻ. ആദ്യ ഷോട്ട് രാവിലെ അഞ്ച് മണിക്ക് ആണെങ്കിൽ 4.55ന് മേക്കപ്പ് ഇട്ട് ആള് റെഡി. സർ ഷോട്ട് അൽപം താമസിക്കുമെന്ന് പറഞ്ഞാൽ ഒരു കസേര ഇട്ട് ഏതെങ്കിലും കോണിൽ ഇരിക്കും. സംവിധായകന്‍ ഓക്കേ പറഞ്ഞാലും, സർ ഒന്നുകൂടി നോക്കാം വീണ്ടും ചെയ്യും. ഏഴ് ദിവസം അടുപ്പിച്ച് ഫൈറ്റ് ചെയ്ത് ഒടുവിൽ പരുക്ക്. എന്നിട്ടും നമുക്ക് ഫൈറ്റ് മാറ്റി സീൻ എടുക്കാം ബ്രേക്ക് ചെയ്യണ്ട എന്ന് പറയുക. ഇങ്ങനെയൊക്കെ ആണ് ഈ മനുഷ്യൻ.

Advertisement

ഒരിക്കൽ കോളനിയിൽ ഷൂട്ട് ചെയ്തപ്പോൾ മഴ പെയ്തു ഒരു ചെറിയ കുടിലിൽ കയറി ഇരിക്കുകയായിരുന്ന ഈ മനുഷ്യനോട് സംവിധായകൻ ചോദിച്ചു, മഴ കുറഞ്ഞിട്ടു വന്നാൽ മതി കാരവനിലേയ്ക്കു പോകാം. ഈ മനുഷ്യൻ ഒരു മറുപടി പറഞ്ഞു, രാജേഷേ ഞാൻ സിനിമയിൽ വരുന്നതിനു മുൻപ് എന്റെ വീട് ഇതിലും ചെറുതായിരുന്നു. അന്ന് ഞാൻ ഈ മനുഷ്യന്റെ ഫാന്‍ ആയി. ഇത് ഇപ്പോൾ പറയേണ്ട കാര്യം ഉണ്ട്, അതാ പറഞ്ഞെ. പൊരിവെയിലത്തു തൃശൂർ ടൗണിൽ ഓടിച്ചിട്ട് അടി കഴിഞ്ഞുള്ള നിൽപ്പാണ്. സ്ക്രീൻ നോക്കുമ്പോൾ കണ്ണിലെ ആകാംഷയിൽ നിന്നും ഡെഡിക്കേഷൻ മനസിലാക്കാം. എന്ന് മമ്മൂക്കയുടെ ഒരു കടുത്ത ആരാധകൻ ഞാൻ”. പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close